ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നീ​ക്കം ചെ​യ്ത​ത് 8683 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ
Wednesday, March 20, 2019 12:32 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ലെ 16 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ്, അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 8683 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്തു.
44 ചു​വ​രെ​ഴു​ത്തു​ക​ൾ, 3878 പോ​സ്റ്റ​റു​ക​ൾ, 3115 ബാ​ന​റു​ക​ൾ, 1646 മ​റ്റു പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യാ​ണ് പൊ​തു സ്ഥ​ല​ത്ത് നി​ന്നു നീ​ക്കം ചെ​യ്ത​ത്. സ്വ​കാ​ര്യ സ്ഥ​ല​ത്ത് നി​ന്നു പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ഒ​ന്നും ഇ​തു വ​രെ ന​ശി​പ്പി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ർ​ക്ക​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഒ​രു മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളു​ണ്ടെ​ങ്കി​ലും ആ​ദ്യ​ത്തേ​തു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തേ​തു ഉ​ട​ൻ രം​ഗ​ത്തി​റ​ങ്ങും.
ജി​ല്ല​യി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​രീ​ക്ഷി​ക്കാൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഫ്ലയി​ംഗ് സ്ക്വാ​ഡി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത പ​ണം, മ​ദ്യം, ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യൊ​ന്നും ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ല. മ​ണ്ഡ​ല​ങ്ങ​ളി​ൽ ഓ​രോ​ന്നി​ലും മൂ​ന്നു സ്ക്വാ​ഡ് വീ​തം 48 ഫ്ല​യി​ംഗ് സ്ക്വാ​ഡാ​ണു​ള്ള​ത്.
ഇ​രു സ്ക്വാ​ഡു​ക​ളി​ലും ഒ​രു ഓ​ഫീ​സ​ർ, ര​ണ്ടു ജീ​വ​ന​ക്കാ​ർ, ഒ​രു വീ​ഡി​യോഗ്രഫ​ർ, ര​ണ്ടു പോ​ലീ​സ്, ഡ്രൈ​വ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്.
ജി​ല്ല​യി​ൽ സ്ക്വാ​ഡു​ക​ൾ മോ​ണി​റ്റ​ർ ചെ​യ്യു​ന്ന​തു നോ​ഡ​ൽ ഓ​ഫീ​സ​റാ​യ എ​ഡി​എം ടി. ​വി​ജ​യ​നാ​ണ്.
എ​ല്ലാ ദി​വ​സ​വും നോ​ഡ​ൽ ഓ​ഫീ​സ​ർ​ക്കു ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്നു​ണ്ട്.