പ്ര​സ് ഉട​മ​ക​ളും രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളും നി​ബ​ന്ധ​ന​ങ്ങ​ൾ പാ​ലി​ക്ക​ണമെന്ന്
Wednesday, March 20, 2019 12:32 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു പ്രി​ന്‍റി​ംഗ് പ്ര​സു​ട​മ​ക​ളും രാ​ഷ്്‌ട്രീയ ക​ക്ഷി​ക​ളും നി​ബ​ന്ധ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്രി​ന്‍റ് ചെ​യ്യു​ന്ന ല​ഘു​ലേ​ഖ​ക​ൾ, പോ​സ്റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, മേ​ൽ​വി​ലാ​സം, കോ​പ്പി​ക​ളു​ടെ എ​ണ്ണം, എ​ന്നി​വ​യ്ക്കൊ​പ്പം പ്രി​ന്‍റ​റു​ടെ പേ​ര് പ​ബ്ലി​ക്കേ​ഷ​ൻ വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം.
പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി പ​ബ്ലി​ഷ​റു​ടെ ഐ​ഡ​ന്‍റി​റ്റി സം​ബ​ന്ധി​ച്ചു ഡി​ക്ല​റേ​ഷ​ൻ വ്യ​ക്തി​പ​ര​മാ​യി അ​റി​യു​ന്ന ര​ണ്ടു പേ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി പ്ര​സ് ഉടമ സൂ​ക്ഷി​ക്ക​ണം. പ്രി​ന്‍റ് ചെ​യ്ത് മൂ​ന്നു ദി​വ​സ​ത്തി​ന​കം ഇ​ന​ത്തി​ന്‍റെ നാ​ലു കോ​പ്പി​യും ബി​ൽ രേ​ഖ​ക​ളും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ളും പ്ര​സ് ഉട​മ സൂ​ക്ഷി​ക്കു​ക​യും ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റയ്​ക്ക് ഹാ​ജ​രാ​ക്കു​ക​യും വേ​ണം.
പോ​സ്റ്റ​റു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ, പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ എ​ന്നി​വ​ എ​ത്ര പതി​പ്പുക​ൾഎണ്ണം അ​ച്ച​ടി​ച്ചു​വെ​ന്നും എ​ന്തു പ്ര​തി​ഫ​ല​മാ​ണ് ഈ​ടാ​ക്കി​യ​തെ​ന്നും സം​ബ​ന്ധി​ച്ചുള്ള വി​വ​ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ നി​ർ​ണ​യി​ച്ചി​ട്ടു​ള്ള ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി ഒ​പ്പു വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം. പ്രി​ന്‍റിം​ഗ് സം​ബ​ന്ധി​ച്ചു ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം, പി​ആ​ർ​ബി നി​യ​മം എ​ന്നി​വ അ​നു​ശാ​സി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​ടി​യ​ന്ത​ര നി​ബ​ന്ധ​ന ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ അ​റി​യി​ച്ചു.