മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​തി​ന്‍റെ ഞെ​ട്ട​ൽ മാ​റാ​തെ നാ​ട്ടു​കാ​രും കോ​ള​നി നി​വാ​സി​ക​ളും
Wednesday, March 20, 2019 12:32 AM IST
നി​ല​ന്പൂ​ർ: മൂ​ന്നം​ഗ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി മ​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഞെ​ട്ട​ൽ മാ​റാ​തെ മ​ല​യോ​ര ഗ്രാ​മ​വും നാ​യാ​ടം​പൊ​യി​ൽ കോ​ള​നി നി​വാ​സി​ക​ളും. കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡാ​യ വാ​ളാം​തോ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട നാ​യാ​ടം​പൊ​യി​ൽ.
തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി തോ​ക്കു​ക​ളു​മാ​യി എ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ ക​ണ്ട് കോ​ള​നി​നി​വാ​സി​ക​ൾ അ​ന്പ​ര​ന്നു. ഉ​പ​ദ്ര​വി​ക്കാ​ൻ വ​ന്ന​ത​ല്ലെ​ന്നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​ന്നു സ​ഹാ​യി​ക്ക​ണ​മെ​ന്നും മാ​വോ​യി​സ്റ്റുകളാണെന്നും പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ൾ ന​ൽ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് അ​രി ഉ​ൾ​പ്പെ​ടെ വാ​ങ്ങി രാ​ത്രി 9.30തോ​ടെ മ​ട​ങ്ങി നേ​രം പു​ല​ർ​ന്ന​പ്പോ​ളാ​ണ് സ​മീ​പ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.
നി​ല​ന്പൂ​രി​ൽ നി​ന്ന് മ​ല ക​യ​റി ഉ​ന്ന​ത പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​ണ്ട​ർ​ബോ​ൾ​ട്ടും എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ​രി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​ത്. വ​യ​നാ​ട്ടി​ൽ നി​ന്നും മു​ങ്ങി​യ വി​ക്രം ഗൗ​ഡ, സോ​മ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്. സം​ഘം ബി​നു​വി​ന്‍റെ മാ​താ​വി​നു ന​ൽ​കി​യ ല​ഘു​ലേ​ഖ​ക​ൾ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് ഇ​ല്ലെ​ങ്കി​ലും മേ​ഖ​ല​യി​ൽ 70 ഓ​ളം സ്വ​കാ​ര്യ റി​സോ​ൾ​ട്ടു​ക​ൾ ഉ​ണ്ട്. നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ൾ എ​ത്തി താ​മ​സി​ക്കു​ന്ന സ്ഥ​ല​വു​മാ​ണ്.
റി​സോ​ൾ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ക്ര​മം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. വൈ​ത്തി​രി ഉ​പ​വ​ൻ റി​സോ​ൾ​ട്ട് ഉ​ട​മ ത​ങ്ങ​ളെ ഒ​റ്റി​കൊ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ ആ​ദി​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്. പൊ​ട്ട​ൻ​പാ​റ​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.