തെ​ര​ഞ്ഞെ​ടു​പ്പ്: മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
Wednesday, March 20, 2019 12:32 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ക​ള​ക്ട​ർ ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വോ​ട്ട​ർ​മാ​രി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട​ക്കു​ന്നി​ത​നാ​യി അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ങ്ങ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഓ​രോ ബൂ​ത്തി​ലും വോ​ട്ട​ർ സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്ങ്് മെ​ഷീ​ൻ, വി.​വി.​പാ​റ്റ് എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തും. പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. ആ​വ​ശ്യ​മാ​യ സേ​നാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​പ്ര​തീ​ഷ്കു​മാ​ർ അ​റി​യി​ച്ചു. നെ​ടു​ങ്ക​യ​ത്തെ വ​നം വ​കു​പ്പ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ക​ൽ​പ്പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഡി​എ​ഫ്ഒ​മാ​രു​മാ​യ വ​ർ​ക്കാ​ഡ് യോ​ഗേ​ഷ് നീ​ല​ഖ​ണ്ഡ്, വി.​സ​ജി​കു​മാ​ർ, റ​വ​ന്യൂ, പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.