പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു 25 വ​രെ അ​പേ​ക്ഷ ന​ൽ​കാം
Wednesday, March 20, 2019 12:32 AM IST
മ​ഞ്ചേ​രി: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നാ​യി ഈ ​മാ​സം 25 വ​രെ അ​വ​സ​രം. പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്കും പു​തു​താ​യി പേ​രു ചേ​ർ​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് അ​പേ​ക്ഷ ന​ൽ​കാ​ൻ അ​വ​സ​ര​മു​ള്ള​ത്. പേ​രു​ക​ളി​ലും മ​റ്റും വ​ന്ന തി​രു​ത്ത​ലു​ക​ൾ, പേ​ര് പ​ട്ടി​ക​യി​ൽ നി​ന്നു ഒ​ഴി​വാ​ക്ക​ൽ, ബൂ​ത്ത് മാ​റ്റം എ​ന്നി​വ​ക്കു അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സ​രം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു.
ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​ത്. ഏ​പ്രി​ൽ മൂ​ന്നി​നു ശേ​ഷം പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.