ജ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രേ ന​ട​പ​ടി
Wednesday, March 20, 2019 12:33 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താൻ ചേ​ർ​ന്ന കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് പു​ഴ​ക​ളി​ൽ നി​ന്നും മ​റ്റും വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കും കു​ടി​വെ​ള്ളം മ​ലി​ന​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു​മെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ക. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്‌ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ടി​വെ​ള്ള ദു​രു​പ​യോ​ഗ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താൻ 26നു ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു ന​ഗ​ര​സ​ഭാ മി​നി ടൗ​ണ്‍ ഹാ​ളി​ൽ ജ​ല​സ​ഭ ചേ​രാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗം നാ​ളെ

മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി വ​ള്ളി​ക്കു​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം നാ​ളെ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു തി​രൂ​ര​ങ്ങാ​ടി മു​നി​സി​പ്പ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.