പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, March 20, 2019 12:33 AM IST
തി​രൂ​ർ: പ​തി​നൊ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പു​ല്ലൂ​ർ ബ​ദ​റു​ൽ ഹു​ദാ സു​ന്നി മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ ക​ൻ​മ​നം പോ​ത്ത​നൂ​ർ സ്വ​ദേ​ശി ക​ല്ലു​മൊ​ട്ട​ക്ക​ൽ വീ​ട്ടി​ൽ അ​ലി (30 )യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ട്ട​ച്ചി​റ കൊ​ട്ടാ​രം പ​ള്ളി​ക്കു സ​മീ​പം വ​ച്ച് തി​രൂ​ർ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 2018 ഡി​സം​ബ​ർ മു​ത​ൽ വി​ദ്യാ​ർ​ഥി​യെ പ​ല​ത​വ​ണ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. അ​തി​ക്രൂ​ര​മാ​യ രീ​തി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി കു​ട്ടി എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നു ഹാ​ങ്ങ​ർ കൊ​ണ്ടു പു​റ​ത്തു അ​ടി​ക്കു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം, പോ​ക്്സോ കേ​സു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.