ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ്: ലി​യോ ലീ ​ക്ല​ബി​നു കി​രീ​ടം
Wednesday, March 20, 2019 12:33 AM IST
മ​ഞ്ചേ​രി: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 39ാ മ​ത് ജി​ല്ലാ ക​രാ​ട്ടെ ഡൂ ​അ​സോ​സി​യേ​ഷ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ലി​യോ ലീ ​ക​രാ​ട്ടെ ക്ല​ബ് ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ർ ട്രോ​ഫി ന​ൽ​കി. വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ൽ വി​ത​ര​ണം കേ​ര​ളാ പോ​ലീ​സ് ആ​ർ​ആ​ർ​ആ​ർ​എ​ഫ് അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് എ. ​സ​ക്കീ​ർ നി​ർ​വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ കെ. ​പ്ര​സി​ഡ​ന്‍റ് ശാ​ന്തേ​ഷ്, കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പൗ​ലോ​സ് കു​ട്ടം​പു​ഴ, ലി​യോ​ലീ ക​രാ​ട്ടെ ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ ശ​ശി​കു​ണ്ട​റ​ക്കാ​ട്, ഷാ​ഫി വീ​ന്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.