കെ​ജി​ടി​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം: പി. ​ജ​യ​കു​മാ​ർ പ്ര​സി​ഡ​ന്‍റ്
Wednesday, March 20, 2019 1:27 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ഗ​വ​ണ്‍​മെ​ന്‍റ് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ 59-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും എ​ൽ​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ടി. ​റൂ​ഫ​സ് ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ്യൂ​സി​യം സ​ത്യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​കു​മാ​ർ ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം എ​ന്ന് സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​നി​ധി സ​മ്മേ​ള​നം, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, സ​മാ​പ​ന സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തി. പു​തി​യ​ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ജ​യ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ജി.​എ​സ്. ക​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​സ്.ആ​ർ.ഷീ​ജാ​ബീ​ഗം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.