ദേ​ശീ​യഭാ​ഷ എ​ന്ന നി​ല​യി​ൽ ഹി​ന്ദി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം: ഡോ.പി.​ഒ. അ​ജ​യ​കു​മാ​ർ
Wednesday, March 20, 2019 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഭാ​ഷ, സ​ന്പ​ർ​ക്ക​ഭാ​ഷ എ​ന്നീ നി​ല​ക​ളി​ൽ ഹി​ന്ദി​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി.​ഒ. അ​ജ​യ​കു​മാ​ർ, കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹി​ന്ദി പ്ര​ചാ​ര​ക സ​മ്മേ​ള​ന​ത്തി​ന്‍റേ​യും ന​വീ​ക​ര​ണ പാ​ഠ്യ​ക്ര​മ​ത്തി​ന്‍റേ​യും സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഹി​ന്ദി പ്ര​ചാ​ര സ​ഭ​ പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ബി. ​മ​ധു, ഡോ. ​എ​സ്. ത​ങ്ക​മ​ണി​അ​മ്മ, ജി. ​സ​ദാ​ന​ന്ദ​ൻ, ആ​ർ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.