എൽഡിഎഫ് തെ​രഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷൻ നടത്തി
Wednesday, March 20, 2019 1:28 AM IST
വി​തു​ര : ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ന​ന്ദി​യോ​ട്, വി​തു​ര ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ന​ന്ദി​യോ​ട് ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​വോ​ദ​യ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി.​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി. ​എ​സ്. ഷാ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ച​ന്ദ്ര​ൻ, കെ. ​ജെ. കു​ഞ്ഞു​മോ​ൻ, ക​ള്ളി​പ്പാ​റ സ​ന​ൽ, ജി. ​ടി. ബാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യി ന​വോ​ദ​യ മോ​ഹ​ന​ൻ(​ചെ​യ​ർ​മാ​ൻ), ജി ​എ​സ് ഷാ​ബി (ക​ൺ​വീ​ന​ർ) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
വി​തു​രയിൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. കെ. ​ഷി​ബു അ​ധ്യ​ക്ഷ​നാ​യി. സി​പി​എം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. എ​ൻ. അ​നി​ൽ​കു​മാ​ർ, വി​നീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം. ​എ​സ്. റ​ഷീ​ദ്, ടി .​സു​കു​മാ​ര​ൻ നാ​യ​ർ, പി. ​അ​യ്യ​പ്പ​ൻ പി​ള്ള, വി​തു​ര ഷം​സു​ദ്ദീ​ൻ, വി​തു​ര ജോ​ണി, ബെ​ർ​ലി​ൻ ബെ​ഞ്ച​മി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. എ​ൻ. അ​നി​ൽ കു​മാ​ർ (ക​ൺ​വീ​ന​ർ), ആ​ർ. കെ. ​ഷി​ബു (ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.