ഭാര്യയും ഭർത്താവും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു
Wednesday, March 20, 2019 1:59 AM IST
കൊ​ട്ടാ​ര​ക്ക​ര: പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​ർ മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ചു. പു​ത്തൂ​ർ കൈ​ത​ക്കോ​ട് എ​രു​ത​ന​ങ്ങാ​ട് രാ​ജു​ഭ​വ​ന​ത്തി​ൽ രാ​ജു(57), ഭാ​ര്യ സു​ജാ​ത(50) എ​ന്നി​വ​രാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്.

ഗു​ജ​റാ​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന​താ​ണ് രാ​ജു​വും കു​ടും​ബ​വും. സു​ജാ​ത​യ്ക്ക് കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം മു​ൻ​പ് നാ​ട്ടി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ​യി​ൽ രോ​ഗ​ശാ​ന്തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് രാ​ജു കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

16ന് ​രാ​ത്രി 8.30 ഓ​ടെ സു​ജാ​ത​യ്ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ രാ​ജു​വി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് രാ​ജു​വി​നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കാ​തെ​യാ​യി.

സം​ശ​യം തോ​ന്നി​യ​തി​നാ​ൽ അ​ടു​ത്ത ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രോ​ട് വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ഫ്ളാ​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പു​ല​ർ​ച്ചെ നാ​ലോ​ടെ ആ​ശു​പ​ത്രി​യി​ൽ സു​ജാ​ത​യും മ​രി​ച്ചു. രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വി​മാ​ന മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 ന് ​ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

രാ​ഹു​ൽ ഏ​ക മ​ക​നാ​ണ്. അ​യ​ൽ​ക്കാ​രാ​യ രാ​ജു​വും സു​ജാ​ത​യും ചെ​റി​യ പ്രാ​യ​ത്തി​ൽ പ്ര​ണ​യ​ത്തി​ലാ​വു​ക​യും പി​ന്നീ​ട് ഒ​ന്നി​ച്ച് ജീ​വി​തം തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ ഒ​രു ക​മ്പ​നി​യി​ലെ വെ​ൽ​ഡ​റാ​യ രാ​ജു സ്വ​ന്ത​മാ​യി ഫ്ളാ​റ്റ് വാ​ങ്ങി കു​ടും​ബ സ​മേ​തം അ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.