ബൈ​ക്ക് ഇലക്ട്രിക്ക് പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു ; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Wednesday, March 20, 2019 1:59 AM IST
പ​ത്ത​നാ​പു​രം: ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ത​ല​വൂ​ർ കു​ര ശി​വ​വി​ലാ​സ​ത്തി​ൽ ര​ഞ്ജി​ത്ത് (36 ) ആ​ണ് മ​രി​ച്ച​ത്. ര​ഞ്ജി​ത്തി​ന്‍റെ കൂ​ടെ സ​ഞ്ച​രി​ച്ച ത​ല​വൂ​ർ ര​ണ്ടാ​ലും​മൂ​ട് കൊ​ച്ചു​തു​ണ്ടി​ൽ വീ​ട്ടി​ൽ ബി​ജു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​കു​ന്നി​ക്കോ​ട് - പ​ട്ടാ​ഴി റോ​ഡി​ൽ ത​ല​വൂ​ർ വ​യ​ലി​ക്ക​ട​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട ഇ​രു​ച​ക്ര വാ​ഹ​നം സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര കാ​ടാം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ചെ​ല്ല​പ്പ​ൻ - വ​ത്സ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ര​ഞ്ജി​ത്ത് അ​ടു​ത്തി​ടെ​യാ​ണ് ത​ല​വൂ​ർ കു​രാ​യി​ൽ വീ​ട് വ​ച്ച് താ​മ​സം ആ​രം​ഭി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം കു​രാ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു . ഭാ​ര്യ. രാ​ജ​മ്മ.