ആ​യു​ർ​വേ​ദ ചി​കി​ത്സ തേ​ടി കാ​യി​ക താ​ര​ങ്ങ​ൾ തൊ​ടു​പു​ഴയിൽ
Wednesday, March 20, 2019 10:08 PM IST
തൊ​ടു​പു​ഴ: പ​രി​ക്കി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ൾ ആ​യു​ർ​വേ​ദ ചി​കി​ത്സ തേ​ടി തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ലെ​ത്തി. ജി​ല്ലാ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യു​ടെ പെ​രു​മ കേ​ട്ട​റി​ഞ്ഞ് ഒ​ൻ​പ​ത് ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ചി​കി​ത്സ തു​ട​രു​ന്ന​ത്.

ദേ​ശീ​യ, അ​ന്ത​ർ​ദേ​ശി​യ ത​ല​ത്തി​ൽ മെ​ഡ​ൽ നേ​ട്ടം കൈ​വ​രി​ച്ച താ​ര​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും. 5,000, 10,000 മീ​റ്റ​റി​ൽ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് ഗു​ർ​പ്രീ​ത്, എ​യ്ഞ്ച​ൽ, ജെ​റി​ൽ ജോ​സ് എ​ന്നി​വ​രാ​ണ് അ​ന്ത​ർ​ദേ​ശി​യ താ​ര​ങ്ങ​ൾ. 800 മീ​റ്റ​ർ അ​ത് ല​റ്റി​ക്സി​ൽ ദേ​ശീ​യ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് തെ​രേ​സ ജോ​സ്, ദേ​ശീ​യ ബാ​സ്ക​റ്റ് ബോ​ൾ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ഡി. ​ഡൊ​മി​നി​ക്ക് , അ​ല​ൻ പ​യ​സ്, ഹ​ർ​ഡി​ൽ​സ് 110 മീ​റ്റ​ർ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് വി.​ആ​കാ​ശ് , വോ​ളി​ബോ​ൾ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് എം.​ആ​ർ ജ​യ​കൃ​ഷ്ണ​ൻ എ​ന്നീ താ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ഗു​ർ​പ്രീ​തി​ന്‍റെ സ​ഹോ​ദ​ര​നാ​യ ദേ​ശീ​യ​താ​രം ഏ​താ​നും മാ​സം മു​ന്പ് ഇ​വി​ടെ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ചി​കി​ൽ​സ​ക്കാ​യി ഗു​ർ​പ്രീ​തി​നെ​യും ഇ​വി​ടേ​യ്ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ​യെ​ത്തി ചി​കി​ൽ​സ ന​ട​ത്തി​യ​തോ​ടെ പ​ഴ​യ ഫോം ​വീ​ണ്ടെ​ടു​ത്തു പോ​യ മ​റ്റു താ​ര​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം കേ​ട്ട​റി​ഞ്ഞാ​ണ് കൂ​ടു​ത​ൽ കാ​യി​ക​താ​ര​ങ്ങ​ളും ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന​ത്.

കൈ​ന​സോ​ള​ജി, ടേ​പ്പിം​ഗ്, അ​ക്യു​പ​ഞ്ചിം​ഗ്, ഡ്രൈ ​നീ​ഡ​ലിം​ഗ്, ക​പ്പിം​ഗ്, ഫി​സി​യോ തെ​റാ​പ്പി, അ​ൾ​ട്രാ സൗ​ണ്ട്, അ​ത്യാ​ധു​നി​ക ജിം​നേ​ഷ്യം, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, കൂ​ടാ​തെ സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ​ക്കാ​യു​ള്ള സ്പെ​ഷ​ൽ സ്പ്രേ, ​സ്പ​ഷ​ൽ ലേ​പ​നം തു​ട​ങ്ങി​യ നി​ര​വ​ധി ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ സാ​ർ​ക്ക് കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്്പോ​ർ​ട്സ് ആ​യൂ​ർ​വേ​ദ റി​സ​ർ​ച്ച് സെ​ൽ ക​ണ്‍​വീ​ന​റും മ​ർ​മ സ്പെ​ഷ​ലി​സ്റ്റു​മാ​യ ഡോ. ​രോ​ഹി​ത്ത് ജോ​ണ്‍, പ​ഞ്ച​ക​ർ​മ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​സ​തീ​ഷ് വാ​ര്യ​ർ, സ്പോ​ർ​ട്സ് ഫി​സി​യോ​ള​ജി​സ്റ്റ് ഡോ. ​അ​നു​പ്രി​യ മാ​ണി, സ്പോ​ർ​ട്സ് സ്പെ​ഷ​ലി​സ്റ്റ് ഡോ. ​നീ​താ പോ​ൾ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ചി​കി​ൽ​സ ന​ട​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.