മാ​രി​യി​ൽ ക​ലു​ങ്ക് - ചു​ങ്കം റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Wednesday, March 20, 2019 10:08 PM IST
തൊ​ടു​പു​ഴ: മാ​രി​യി​ൽ ക​ലു​ങ്ക് - ചു​ങ്കം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. മു​ട്ടം ഭാ​ഗ​ത്തു​നി​ന്നും പാ​ലാ റൂ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കി​ലെ​ത്താ​തെ പോ​കാ​നു​ള്ള ഏ​ക ലി​ങ്ക് റോ​ഡാ​ണ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യ​ത്.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ന്‍റെ മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലൂ​ടെ പ്ര​തി​ദി​നം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.

പ​ക്ഷേ ടെ​ണ്ട​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​തി​നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​പ്പോ​ൾ കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡി​ൽ വ​രു​ന്ന മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ടാ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​തീ​വ ക്ലേ​ശ​ക​ര​മാ​യി മാ​റു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യ്സ​ണ്‍ ന​ടു​വി​ലേ​ക്കി​ഴ​ക്കേ​ൽ, അ​ഡ്വ. സു​ബൈ​ർ, ജോ​ണ്‍​സ​ണ്‍ തൊ​ട്ടി​യി​ൽ, സ​ത്യ​ൻ തെ​ക്ക​നാ​ട്ട്, ജോ​സ് പാ​ലി​യ​ത്ത്, മൈ​ക്കി​ൾ കു​ള​പ്പു​റ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.