പു​ഴ​മീ​നു​ക​ളു​ടെ ചാ​ക​ര​ക്കാ​ലം
Wednesday, March 20, 2019 10:08 PM IST
രാ​ജ​കു​മാ​രി: ക​ടു​ത്ത വേ​ന​ലി​ൽ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ വ​റ്റി​ത്തു​ട​ങ്ങി​യ ചെ​റു​തും വ​ലു​തു​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ലും തോ​ടു​ക​ളി​ലു​മെ​ല്ലാം ഇ​പ്പോ​ൾ പു​ഴ​മീ​നു​ക​ളു​ടെ ചാ​ക​ര​ക്കാ​ല​മാ​ണ്.ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തോ​ടെ അ​ണ​ക്കെ​ട്ടി​ലും പ​ന്നി​യാ​ർ പു​ഴ​യു​ടെ കൈ​വ​ഴി​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലു​മെ​ല്ലാം മീ​ൻ​പി​ടി​ത്തം ഹ​ര​മാ​ക്കി​യ​വ​രു​ടെ തി​ര​ക്കോ​ടു തി​ര​ക്കാ​ണ്.പി​ടി​ക്കു​ന്ന മീ​നെ​ല്ലാം അ​പ്പോ​ൾ​ത​ന്നെ വി​റ്റു​പോ​കു​ന്നു​വെ​ന്ന​താ​ണ് പ്ര​ധാ​ന​കാ​ര്യം.

പു​ഴ​മീ​നു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. കൃ​ത്യ​മാ​യ വി​ല​യു​മി​ല്ല. മീ​നു​ക​ളു​ടെ ല​ഭ്യ​ത​യും തൂ​ക്ക​വു​മ​നു​സ​രി​ച്ചാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും വി​ല.

വ​രാ​ൽ, ഗോ​ൾ​ഡ് ഫി​ഷ്, ക​ട്ല, തി​ലോ​പ്പി​യ, മു​ഷി, പ​ര​ൽ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​ത്തോ​ടെ മ​ഴ​ല​ഭി​ച്ച് അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം​നി​റ​ഞ്ഞാ​ൽ കൂ​ടു​ത​ൽ മീ​നു​ക​ൾ ല​ഭി​ക്കും.