വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ മ​ര​പ്പ​ട്ടി​ക​ളെ ല​ഭി​ച്ചു
Wednesday, March 20, 2019 10:08 PM IST
മ​റ​യൂ​ർ: പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ മ​ര​പ്പ​ട്ടി​ക​ളെ (സി​വി​റ്റ് ക്യാ​റ്റ്) ക​ണ്ടെ​ത്തി.
മ​റ​യൂ​ർ പു​ത​ച്ചി​വ​യ​ൽ ഭാ​ഗ​ത്തെ ച​ന്ദ​ന സി​നി​മാ​സ് ഉ​ട​മ പി. ​വി​ജ​യ​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ര​ണ്ട് മ​ര​പ്പ​ട്ടി​ക​ളെ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ മ​റ​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു.
വ​ന​പാ​ല​ക​രെ​ത്തി ഇ​വ​യെ പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റി.