സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്നു
Wednesday, March 20, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്നു. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ നെ​ടു​ങ്ക​ണ്ട​ത്തി​നു​സ​മീ​പം ക​ൽ​ക്കൂ​ന്ത​ൽ മു​ത​ൽ പാ​റ​ത്തോ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കോ​ഴി​മാ​ലി​ന്യം ത​ള്ളി​യ​ത്.
നാ​ലോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ റോ​ഡി​നു ന​ടു​വി​ലും വ​ഴി​യ​രി​കി​ലു​മാ​യാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തി​യ​ത്. റോ​ഡി​നു ന​ടു​വി​ൽ ഇ​ട്ടി​രു​ന്ന ചാ​ക്കു​കെ​ട്ടു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക​യ​റി പൊ​ട്ടി​ച്ചി​ത​റി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്.
നാ​ലു​മാ​സം മു​ന്പ് ഇ​തേ​പോ​ലെ റോ​ഡി​നു​ന​ടു​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ക​യും അ​തി​ൽ​ക​യ​റി മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു.