കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ൻ സെ​ല​ക്ഷ​ൻ ട്ര​യ​ൽ
Wednesday, March 20, 2019 10:10 PM IST
രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള​ള കാ​യി​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​നാ​യി രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ​യിം​സ് ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചു. വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ടീ​മു​ക​ൾ​ക്ക് രൂ​പം​ന​ൽ​കി​യ​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഗ​യിം​സ് ടീ​മു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​ത്.
ബ്ലോ​ക്ക്, ജി​ല്ല, സം​സ്ഥാ​ന​ത​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത് ഈ ​ടീ​മു​ക​ളാ​വും.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി. മാ​ത്യു, യൂ​ത്ത് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം.​എം. ജോ​ഷി, ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി