പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, March 20, 2019 10:10 PM IST
അ​ടി​മാ​ലി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​പ്പിച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ്. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മാ​ലി മ​ര​ങ്ങാ​ട്ട് റ​സി​ഡ​ൻ​സി​യി​ൽ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​ർ​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൾ ഭ​വ​ന​സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ടു​തേ​ടു​ന്ന​തി​നാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന​ലെ ശ്ര​ദ്ധി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർഥി അ​ഡ്വ.​ഡീ​ൻ കു​ര്യാ​ക്കോ​സ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി .കെ. ​പൗ​ലോ​സ്,എ.​കെ. മ​ണി വി​വി​ധ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​വ ർ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​വും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ എ. ​കെ. മ​ണി. യു​ഡി​എ​ഫ് ദേ​വി​കു​ളം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീ​യ​ത​യു​ടെ രാ​ഷ്ട്രീ​യം പ്ര​ച​രി​പ്പി​ക്കു​ന്ന ബി​ജെ​പി​യും അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് മ​റ​പി​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​വും രാ​ജ്യ​ത്തി​ന് ഒ​രേ പോ​ലെ ആ​പ​ത്താ​ണ്. ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ തി​രി​കെ​യെ​ത്ത​ണം. യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​നെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ 24ന് ​രാ​വി​ലെ 11നു ​മൂ​ന്നാ​റി​ൽ ന​ട​ക്കും. മ​ണ്ഡ​ലം ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ 26നു ​രാ​വി​ലെ 11ന് ​മാ​ങ്കു​ളം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ള്ളി​വാ​സ​ൽ 27 ന് ​രാ​വി​ലെ 10ന് ​ബൈ​സ​ണ്‍​വാ​ലി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വെ​ള്ള​ത്തൂ​വ​ൽ 28നു ​ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് ​അ​ടി​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. 27 മു​ത​ൽ 29 വ​രെ ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​ബി.​സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, റോ​യി കെ.​പൗ​ലോ​സ്, കെ.​എ​സ്. സി​യാ​ദ് , സാ​ബു പ​ര​വ രാ​ക​ത്ത്, കെ.​എ. കു​ര്യ​ൻ, ജോ​ണ്‍​സ​ൻ അ​ല​ക്സാ​ണ്ട​ർ, ഷം​സു​ദ്ദീ​ൻ, സി​യാ​മോ​ൻ, വെ​ള്ള ദു​രൈ പാ​ണ്ഡ്യ​ൻ, ജി. ​മു​നി​യാ​ണ്ടി, ജോ​ർ​ജ് തോ​മ​സ്, പി.​വി.​സ്ക​റി​യ, ടി.​എ​സ്. സി​ദ്ധി​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് നെ​ടു​ങ്ക​ണ്ടം
കു​മ​ളി മേ​ഖ​ല​ക​ളി​ൽ

ഇ​ടു​ക്കി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്നു നെ​ടു​ങ്ക​ണ്ടം, കു​മ​ളി മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. രാ​വി​ലെ 11ന് ​നെ​ടു​ങ്ക​ണ്ട​ത്ത് യു​ഡി​എ​ഫ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മ​ത്തി​ലും ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​മ​ളി​യി​ൽ പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ക്കും. 23 നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി ഐ ​ഡി എ ​ഗ്രൗ​ണ്ടി​ൽ ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും. 24ന് ​രാ​വി​ലെ 10ന് ​മൂ​ന്നാ​ർ, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഉ​ടു​ന്പ​ഞ്ചോ​ല, 25ന് ​ഉ​ച്ച ക​ഴി​ഞ്ഞു ര​ണ്ടി​നു കോ​ത​മം​ഗ​ലം, നാ​ലി​ന് മൂ​വാ​റ്റു​പു​ഴ, അ​ഞ്ചി​ന് തൊ​ടു​പു​ഴ,26ന് ​മൂ​ന്നി​ന് പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ന​ട​ക്കും. 27, 28 തീ​യ​തിക​ളി​ൽ മ​ണ്ഡ​ലം ത​ല ക​ണ്‍​വെ​ൻ​ഷ​ൻ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കും.