ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കി ജോ​യി​സ് ജോ​ർ​ജ്
Wednesday, March 20, 2019 10:10 PM IST
അ​ടി​മാ​ലി:​ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് അ​ടി​മാ​ലി മേ​ഖ​ല​യി​ൽ പ്ര​ചാ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കി. ടൗ​ണി​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രോ​ടും വ്യാ​പാ​രി​ക​ളോ​ടു​മാ​ണ് ഇ​ന്ന​ലെ ജോ​യ്സ് ജോ​ർ​ജ് വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്. വി​ക​സ​ന​തു​ട​ർ​ച്ച​ക്കൊ​രു വോ​ട്ടെ​ന്ന ആ​വ​ശ്യ​മാ​ണ് ജോ​യ്സ് ജോ​ർ​ജി​ന് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ വ​യ്ക്കാ​നു​ള്ള​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച അ​ടി​മാ​ലി മേ​ഖ​ല​യി​ലെ പ​ര്യ​ട​നം വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​വ​രി​ലൊ​രാ​ളാ​യി പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​വേ​ലി​യി​ൽ നി​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ ജ്യോ​തി സ്കൂ​ളി​ലെ സ​ന്യാ​സി സ​മൂ​ഹ​ത്തേ​യും ജീ​വ​ന​ക്കാ​രേ​യും നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം അ​ടി​മാ​ലി മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് പ​വ​ർ​ത്ത​ക​ർ അ​ണി​ചേ​ർ​ന്നു.

തൊ​ടു​പു​ഴ : ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​പ​ക്വ​വും അ​പ​ഹാ​സ്യ​വു​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​കെ ശി​വ​രാ​മ​ൻ പ​റ​ഞ്ഞു. ര​ണ്ട് ബോ​ർ​ഡി​ന്‍റെ പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ത​ട​യാ​മാ​യി​രു​ന്നു​വെ​ന്ന പി.​ജെ ജോ​സ​ഫി​ന്‍റെ ക​ണ്ടെ​ത്ത​ൽ വി​ചി​ത്ര​വും വി​രോ​ധാ​ഭാ​സ​വു​മാ​ണ്.
കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​ർ​ന്നു വ​രു​ന്ന കാ​ർ​ഷി​ക സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളു​ടെ​യും ഫ​ല​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ രൂ​പ​പ്പെ​ട്ടു വ​ന്ന പ്ര​തി​സ​ന്ധി പ്ര​ചാ​ര​ണ ബോ​ർ​ഡ് ഒ​ഴി​വാ​ക്കി​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ല​യി​രു​ത്ത​ൽ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല. ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ പേ​രി​ൽ 25 വ​ർ​ഷം​കൊ​ണ്ട് പി.​ജെ ജോ​സ​ഫ് വ​ച്ച ഫ്ള​ക്സ് ബോ​ർ​ഡി​ന്‍റെ പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം മു​ഴു​വ​ൻ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞേ​നെ എ​ന്ന യാ​ഥാ​ർ​ത്ഥ്യം ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പ​റ​ഞ്ഞു.​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി, മൂ​ന്നാ​ർ-​പൂ​പ്പാ​റ-​ബോ​ഡി​മെ​ട്ട് പാ​ത നി​ർ​മാ​ണം എ​ന്നി​വ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ശി​വ​രാ​മ​ൻ പ​റ​ഞ്ഞു. മു​ണ്ട​ക്ക​യം-​കു​മ​ളി, അ​ടി​മാ​ലി-​കു​മ​ളി, കോ​ത​മം​ഗ​ലം-​മൂ​ന്നാ​ർ പാ​ത​ക​ളി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ വി​ക​സ​നം ച​ർ​ച്ച ചെ​യ്യു​ന്നു എ​ന്ന​താ​ണ് യു.​ഡി.​എ​ഫി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.
ഇ​ന്ന് കോ​ത​മം​ഗ​ല​ത്തും
നാ​ളെ മൂ​വാ​റ്റു​പു​ഴ​യി​ലും

ഇ​ടു​ക്കി: ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന്്കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് വെ​ള്ളാ​രം​കു​ത്തി​ൽ നി​ന്നാ​ണ് തു​ട​ക്കം. തു​ട​ർ​ന്ന് പൂ​യം​കു​ട്ടി, വ​ടാ​ട്ടു​പാ​റ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും. കീ​രം​പാ​റ, നെ​ല്ലി​ക്കു​ഴി, പി​ണ്ടി​മ​ന, വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം, ക​വ​ള​ങ്ങാ​ട്, മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ എ​ട്ടി​ന്് ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ​യി​ലെ പ​ര്യ​ട​നം ആ​രം​ഭി​ക്കും. ക​ല്ലൂ​ർ​ക്കാ​ട്, മ​ഞ്ഞ​ള്ളൂ​ർ, ആ​വോ​ലി, ആ​ര​ക്കു​ഴ, പാ​ല​ക്കു​ഴ, മാ​റാ​ടി, വാ​ള​കം, പാ​യി​പ്ര, ആ​യ​വ​ന, മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.