തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വ്നാ​ട​കം അ​ര​ങ്ങേ​റി
Wednesday, March 20, 2019 10:11 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പെ​രി​ങ്ങാ​ശേ​രി, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വ്നാ​ട​കം അ​ര​ങ്ങേ​റി. ഇ​ടു​ക്കി കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രം​ഗ​ശ്രീ തെ​രു​വ് നാ​ട​ക സം​ഘ​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ര​ചി​ച്ച തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
വോ​ട്ട് വ​ണ്ടി​യും മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ ന​ട​ത്തു​ന്ന​തി​നും ബോ​ധവത്്ക​ര​ണ​ത്തി​നും വി ​വി പാ​റ്റ് മെ​ഷീൻ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും വോ​ട്ടു വ​ണ്ടി​യി​ൽ സൗ​ക​ര്യമു​ണ്ട്.
ഒ​ൻ​പ​ത് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും തൊ​ടു​പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഇ​ല​ക്ഷ​ന് സ്വീ​പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​മി ജോ​സ​ഫും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം സ​ന്ദേ​ശ​ത്തോ​ടെ വോ​ട്ടിം​ഗ് പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തെ​രു​വ് നാ​ട​കം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, വി​വി പാ​റ്റ് മെ​ഷീ​ൻ, ബാ​ല​റ്റ് യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഉ​പ​യോ​ഗ​വും ര​സ​ക​ര​മാ​യ രീ​തി​യി​ൽ നാ​ട​ക​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി .
തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്കര​ണ​വും ഓ​രോ വോ​ട്ടും വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യവും കൂ​ടാ​തെ നോ​ട്ട​യെ കു​റി​ച്ചും നാ​ട​ക​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു.
വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പേ​ര് ചേ​ർ​ക്കേ​ണ്ട രീ​തി​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ആ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രേ​ഖ​ക​ളെ കു​റി​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
വോ​ട്ട് ചെ​യ്യേ​ണ്ട രീ​തി​ക​ൾ, പ​രീ​ക്ഷ​ണാ​ർ​ഥം വോ​ട്ട് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​വും സം​ശ​യ നി​വാ​ര​ണ​വും നാ​ട​ക​ത്തോട​നു​ബ​ന്ധി​ച്ച് നാ​ട​ൻ പാ​ട്ടി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ നടത്തി. പെ​രി​ങ്ങാ​ശേ​രി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ന്ന് കാ​ന്ത​ല്ലൂ​ർ, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലും വോ​ട്ട് വ​ണ്ടി​യു​ടെ അ​ക​ന്പ​ടി​യോ​ടെ തെ​രു​വ് നാ​ട​കം അ​ര​ങ്ങേ​റും.