ഭാ​ര​വാ​ഹി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, March 20, 2019 10:11 PM IST
മൂ​ല​മ​റ്റം: മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ചെ​യ​ർ​മാ​ൻ അ​ട​ക്കം അ​ഞ്ച് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ കോ​ള​ജി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.
എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഷി​യാ​സ് ഇ​സ്മ​യി​ൽ, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി​ഘ്നേ​ഷ് സാ​ജ​ൻ, അ​ല​ൻ ബേ​ബി, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ഡെ​ല്ലാ സാ​ജ​ൻ, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ചി​ല്ലു മാ​ത്യു, എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കോ​ള​ജി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കോ​ള​ജ് ഡേ ​ആ​ഘോ​ഷം ന​ട​ക്കു​ന്പോ​ൾ കോ​ള​ജി​ന് ഉ​ള്ളി​ൽ ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി​യ​തി​നെ​തി​രെ ആ​ണ് ന​ട​പ​ടി. ഡി​ജെ പാ​ർ​ട്ടി ന​ട​ത്ത​രു​തെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പാ​ലി​ക്കാ​തെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ ഡി​ജെ പാ​ർ​ട്ടി ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ള​ജ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തൂം മോ​ശം പെ​രു​മാ​റ്റ​ത്തി​നും ആ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 21 നാ​യി​രു​ന്നു കോ​ള​ജ് ഡേ ​ന​ട​ന്ന​ത്.
ഇ​തേക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.