ബാ​ലി​ക കാ​റി​ടി​ച്ചു മ​രി​ച്ചു
Wednesday, March 20, 2019 10:17 PM IST
മ​ഞ്ചേ​രി: മ​ദ്ര​സ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഏ​ഴു വ​യ​സു​കാ​രി കാ​റി​ടി​ച്ചു മ​രി​ച്ചു. അ​രീ​ക്കോ​ട് കൊ​ഴ​ക്കോ​ട്ടൂ​ർ കു​ന്ന​ത്തു​പ​റ​ന്പ് പാ​ന്പോ​ട​ൻ ഹം​സ​യു​ടെ മ​ക​ൾ ന​ജ ഫാ​ത്തി​മ (ഏ്ഴ്) ​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​കൊ​ഴ​ക്കോ​ട്ടൂ​ർ അ​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം. കൊ​ഴ​ക്കോ​ട്ടൂ​ർ മി​സ്ബാ​ഹു​ൽ ഹു​ദാ സു​ന്നി മ​ദ്ര​സ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ന​ജ ഫാ​ത്തി​മ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്നോ​വ കാ​ർ ന​ജ​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ കു​ട്ടി​യെ ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. പൂ​ക്കോ​ട്ടു​ചോ​ല മ​ർ​ക്ക​സ് സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​താ​വ് : ഹാ​ജ​റ. സ​ഹോ​ദ​രി : ഫാ​ത്തി​മ ജ​ന്ന. അ​രീ​ക്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി പു​ത്ത​ലം ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​ന്നോ​വ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു.