യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, March 20, 2019 10:17 PM IST
മ​ഞ്ചേ​രി: യു​വാ​വി​നെ വീ​ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൊ​റ​യൂ​ർ ഒ​ഴു​കൂ​ർ ആ​ന​ത്തൊ​ടി ച​ന്ദ്ര​ന്‍റെ മ​ക​ൻ ജി​ഷ്ണു (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ മു​തു​വ​ല്ലൂ​രി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഏ​ക​മ​ക​നാ​യ ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് ഭാ​ര​തി നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യ ജി​ഷ്ണു മു​തു​വ​ല്ലൂ​രി​ലെ മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്. പ​രി​സ​ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ണ്ടോ​ട്ടി അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി.​കെ മോ​ഹ​ന​ൻ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ഉ​ച്ച​യോ​ടെ ആ​ന​ത്തൊ​ടി കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.