പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, March 20, 2019 10:17 PM IST
ക​ൽ​പ്പ​റ്റ: പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മേ​പ്പാ​ടി ഗ​വ.​എ​ൽ​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ കാ​പ്പം​കൊ​ല്ലി ആ​തി​ര നി​വാ​സി​ൽ തോ​മ​സ് മാ​സ്റ്റ​ർ (67) ആ​ണ് മ​രി​ച്ച​ത്.

മേ​പ്പാ​ടി ജ്യോ​തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സ് പാ​ലി​യേ​റ്റീ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ട്ട​ത്തു​വ​യ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: റി​ട്ട. അ​ധ്യാ​പി​ക വി​ജ​യ​മ്മ. മ​ക്ക​ൾ. ജി​തേ​ഷ് തോ​മ​സ് (കാ​ന​ഡ), അ​നീ​ഷ് തോ​മ​സ് (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ അ​നീ​ഷ്യ, ഷി​ജി. സം​സ്കാ​രം പി​ന്നീ​ട്.