അ​ട്ട​ത്തോ​ടും അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലും തെ​രു​വു​നാ​ട​കം ‌
Wednesday, March 20, 2019 10:30 PM IST
‌ പ​ത്ത​നം​തി​ട്ട: ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​രെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ (സ്വീ​പ്പ്) ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളാ​യ അ​ട്ട​ത്തോ​ട്, അ​ര​യാ​ഞ്ഞി​ലി​മ​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ പ​ട്ടി​ക​വ​ര്‍​ഗ ഊ​രു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​രു​വു​നാ​ട​ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഷേ​ര്‍​ളി ഷൈ​ജു, മാ​യാ അ​മൃ​ത​കു​മാ​ര്‍, ഹേ​മ​ല​ത, സു​ധാ സു​രേ​ന്ദ്ര​ന്‍, ഉ​ഷ തോ​മ​സ്, ഗീ​ത രാ​ജ​ന്‍ എ​ന്നി​ങ്ങ​നെ ആ​റു പേ​ര​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബ​ശ്രീ രം​ഗ​ശ്രീ ക​മ്യൂ​ണി​റ്റി തീ​യ​റ്റ​ര്‍. 'എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം' എ​ന്ന നാ​ട​ക​മാ​ണ് ഇ​വ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ ടീ​ക്കാ​റാം മീ​ണ​യാ​ണ് നാ​ട​ക​ത്തി​ന്‍റെ സ്‌​ക്രി​പ്റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം വി​നി​യോ​ഗി​ക്കു​ക, വോ​ട്ടിം​ഗ് മേ​ഖ​ല​യി​ലെ ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് നാ​ട​കം ന​ല്‍​കു​ന്ന​ത്. വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, വി​വി​പാ​റ്റ്, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കേ​ണ്ട​തെ​ങ്ങ​നെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും തെ​രു​വ് നാ​ട​ക​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ന​ല്‍​കു​ന്ന​തി​നൊ​പ്പം സ​മ്മ​ര്‍​ദ​മി​ല്ലാ​തെ വോ​ട്ടു ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​നാ​ട​കം.
വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്നും നാ​ട​ക​ത്തി​ലൂ​ടെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു. ആ​ദി​വാ​സി വോ​ട്ട​ര്‍​മാ​രെ തെ​റ്റാ​യ രീ​തി​യി​ല്‍ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​മ്മീ​ഷ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും.

ആ​ദി​വാ​സി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കാ​ന്‍ ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ (1950) ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വി​വി പാ​റ്റ് എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

എ​ഡി​സി ജ​ന​റ​ലും സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ കെ.​കെ വി​മ​ല്‍​രാ​ജ്, റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ജ​ഹാം​ഗീ​ര്‍, തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് കാ​മ്പ​സ് അ​മ്പാ​സ​ഡ​ര്‍ ഇ.​ജെ. ഷി​ജി​ന്‍, സ്വീ​പ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌