വെ​യി​ലി​ന്‍റെ കാ​ഠി​ന്യം, പ്ര​ചാ​ര​ണ​ത്തെ​യും ബാ​ധി​ച്ചു ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ പൊ​തു​നി​ര​ത്തി​ൽ പ്ര​ചാ​ര​ണം ഒ​ഴി​വാ​ക്കാ​ൻ നി​ർ ​ദേ​ശം. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന പ​രി​പാ​ടി​ക​ളെ​ല്ലാം ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കും. പി​ന്നീ​ട് മൂ​ന്നു​വ​രെ വി​ശ്ര​മ​മാ​ണ്.

യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട്ടു​ച്ച​യ്ക്ക് വേ​ണ്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.11 മു​ത​ൽ മൂ​ന്നു​വ​രെ വെ​യി​ലി​ന്‍റെ കാ​ഠി​ന്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ സൂ​ര്യാ​ത​പ​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ​ദി​വ​സം മ​ല്ല​പ്പ​ള്ളി​യി​ൽ ഒ​രു എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നു പൊ​ള്ള​ലേ​റ്റ​തോ​ടെ നി​യ​ന്ത്ര​ണ​ത്തി​നു പ്ര​സ​ക്തി​യേ​റി. ‌

വീ​ണാ ജോ​ർ​ജി​ന് തിരുവല്ലയിൽ സ്വീ​ക​ര​ണം ‌‌

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന് വ​ൻ സ്വീ​ക​ര​ണം രാ​വി​ലെ ക​വി​യൂ​ർ നി​ന്നും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​രം​ഭി​ച്ചു. പീ​ന്നീ​ട് പു​റ​മ​റ്റ​ത്ത് സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്കി. തു​ട​ർ​ന്ന് തോ​ട്ട​ഭാ​ഗ​ത്ത് എ​ത്തി​യെ സ്ഥാ​നാ​ർ​ഥി​യെ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വി​ക​രി​ച്ചു.

വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വെ​ണ്ണി​ക്കു​ളം ടൗ​ണി​ൽ സ്വീകരണം നൽകി.

മ​ല്ല​പ്പ​ള്ളി ടൗ​ണി​ലും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും വീ​ണാ ജോ​ർ​ജ് പ​ര്യ​ട​നം​ന​ട​ത്തി.
തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജി​ലും സ്ഥാ​നാ​ർ​ഥി എ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് ആ​നി​ക്കാട്ടാ യിരുന്നു പര്യടനം. പാ​യി​പ്പാ​ട്, കു​ന്ന​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്കി. തു​ട​ർ​ന്ന് പൊ​ടി​യാ​ടി ജം​ഗ്ഷ​നി​ൽ എത്തി.

ബൈ​ക്കു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച റോ​ഡ് ഷോ ​കാ​വും​ഭാ​ഗം, ഇ​ടി​ഞ്ഞി​ല്ലം, മു​ത്തൂ​ർ, തി​രു​വ​ല്ല ടൗ​ൺ, തു​ക​ല​ശേ​രി, തി​രു​മൂ​ല​പു​രം, കു​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം റോ​ഡ്‌ ഷോ ​ആ​റാ​ട്ട്ക​ട​വി​ൽ സ​മാ​പി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. ‌

വീ​ണാ ജോ​ർ​ജ് നാ​ളെ പൂ​ഞ്ഞാ​റി​ൽ ‌

‌പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ, വി​വി​ധ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ആ​ദ്യ​ഘ​ട്ട പ​ര്യ​ട​ന പ​രി​പാ​ടി നാ​ളെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന‌് ഏ​ന്ത​യാ​റി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​ജെ. തോ​മ​സ‌്, ഇ. ​എ​സ‌്. ബി​ജി​മോ​ൾ എം​എ​ൽ​എ, എ​ൽ​ഡി​എ​ഫ‌് നേ​താ​ക്ക​ളാ​യ കെ. ​അ​ന​ന്ത​ഗോ​പ​ൻ, കെ. ​പി. ഉ​ദ​യ​ഭാ​നു, എ. ​പി. ജ​യ​ൻ, പി. ​ഷാ​ന​വാ​സ‌്, സി. ​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഇന്നു രാവിലെ കറുകച്ചാലിൽ പര്യടനം തുടങ്ങും. 24നും ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ‌് പ​ര്യ​ട​നം. 25ന‌് ​റാ​ന്നി, 26ന‌് ​കോ​ന്നി, 27ന‌് ​അ​ടൂ​ർ, 28ന‌് ​തി​രു​വ​ല്ല, 30ന‌് ​ആ​റ​ന്മു​ള എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യാ​ണ‌് ആ​ദ്യ​ഘ​ട്ട പ​ര്യ​ട​നം. ‌

വ​നി​താ പാ​ർ​ല​മെ​ന്‍റ് നാ​ളെ ‌‌

റാ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ൽ​ഡി​എ​ഫ് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വ​നി​താ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും.
നാ​ളെ രാ​വി​ലെ റാ​ന്നി വ​ള​യ​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഡോ. ​ടി. എ​ൻ. സീ​മ വ​നി​താ പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌‌