വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് 11 കോ​ള​ജു​ക​ളി​ല്‍ പ്രത്യേക ക്യാ​മ്പ് ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 11 കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ക്ഷ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്, മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, പ​ന്ത​ളം എ​ന്‍​എ​സ്എ​സ്, തു​രു​ത്തി​ക്കാ​ട് ബി​എ​എം, ആ​റ​ന്മു​ള എ​ന്‍​ജി​നീ​യ​റിം​ഗ്, തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് , റാ​ന്നി സെ​ന്‍റ് തോ​മ​സ് , വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്‌​നി​ക്, അ​ടൂ​ര്‍ പോ​ളി​ടെ​ക്‌​നി​ക്, ഏ​ഴം​കു​ളം കെ​വി​വി​എ​സ്, വെ​ച്ചൂ​ച്ചി​റ വി​ശ്വ​ബ്രാ​ഹ്മ​ണ കോ​ള​ജു​ക​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.
തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി ബു​ക്ക്, ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും വോ​ട്ട​ര്‍ ഐ​ഡ​ന്റി​റ്റി കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ അ​സ​ല്‍ അ​ല്ലെ​ങ്കി​ല്‍ പ​ക​ര്‍​പ്പും ഫോ​ട്ടോ​യും രേ​ഖ​ക​ളാ​യി സ​മ​ര്‍​പ്പി​ക്ക​ണം.
വി​ല​പ്പെ​ട്ട വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്നും എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു. ‌