സി.​പി. മാ​ത്ത​ൻ തി​രു​വ​ല്ല​യു​ടെ പ്ര​ഥ​മ എം​പി ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ നി​ന്നും ഒ​രു എം​പി ഉ​ണ്ടാ​യി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ൽ ആ​ദ്യ മൂ​ന്ന് ത​വ​ണ തി​രു​വ​ല്ല കേ​ന്ദ്ര​മാ​ക്കി ഒ​രു മ​ണ്ഡ​ല​വും അ​വി​ടെ​നി​ന്ന് ഒ​രു പ്ര​തി​നി​ധി​യു​മു​ണ്ടാ​യി.
1952, 1957, 1962 വ​ർ​ഷ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​നു ലോ​ക്സ​ഭ​യി​ൽ പ്ര​തി​നി​ധി​യു​ണ്ടാ​യി. പി​ന്നീ​ട് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം വ​ന്ന​തോ​ടെ തി​രു​വ​ല്ല മ​ണ്ഡ​ലം മാ​വേ​ലി​ക്ക​ര​യോ​ടു ചേ​ർ​ത്തു.
1952ലെ ​ആ​ദ്യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ സി.​പി. മാ​ത്ത​നാ​ണ് തി​രു​വ​ല്ല​യി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​സ്ഒ​സി​യി​ലെ നാ​രാ​യ​ണ​പി​ള്ള​യെ 68899 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് മാ​ത്ത​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 3,52,821 വോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 2,57,600 വോ​ട്ടു​ക​ളാ​ണ് ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ല്ല​യി​ൽ പോ​ൾ ചെ​യ്ത​ത്.
സി.​പി. മാ​ത്ത​ന് 1,53,823 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. നാ​രാ​യ​ണ​പി​ള്ള​യ്ക്ക് 84,924 വോ​ട്ടു​ക​ളും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച സി.​എ​ൻ.​എം. പി​ള്ള​യ്ക്ക് 18533 വോ​ട്ടും ല​ഭി​ച്ചു.1957ൽ ​സി​പി​ഐ​യി​ലെ പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​രാ​ണ് തി​രു​വ​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​ണ്‍​ഗ്ര​സി​ലെ പി.​എ​സ്. ജോ​ർ​ജി​നെ 3607 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പി​കെ​വി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 4,07,397 വോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 3,00,891 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. പി.​കെ.​വാ​സു​ദേ​വ​ൻ​നാ​യ​ർ​ക്ക് 1,40,143 വോ​ട്ടു​ക​ളും പി.​എ​സ്. ജോ​ർ​ജി​ന് 1,36,536 വോ​ട്ടു​ക​ളും ല​ഭി​ച്ചു. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച എം.​ജി. മാ​ത്യു 17096 വോ​ട്ടു​ക​ൾ നേ​ടി.
1967ൽ ​കോ​ണ്‍​ഗ്ര​സി​ലെ ജി. ​ര​വീ​ന്ദ്ര​വ​ർ​മ​യാ​ണ് തി​രു​വ​ല്ല​യി​ൽ നി​ന്നും വി​ജ​യി​ച്ച​ത്. സി​പി​ഐ നേ​താ​വ് പി.​ടി. പു​ന്നൂ​സാ​യി​രു​ന്നു എ​തി​രാ​ളി. 74,064 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ര​വീ​ന്ദ്ര​വ​ർ​മ വി​ജ​യി​ച്ച​ത്. 4,36,674 വോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 3,03,647 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​തി​ൽ ര​വീ​ന്ദ്ര​വ​ർ​മ​യ്ക്ക് 1,84,054 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. പു​ന്നൂ​സി​ന് 1,09,990 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.
1962ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​വേ​ലി​ക്ക​ര സം​വ​ര​ണ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്നു​വെ​ങ്കി​ലും 1967ലാ​ണ് തി​രു​വ​ല്ല​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​സ്തൃ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ മാ​വേ​ലി​ക്ക​ര ജ​ന​റ​ൽ മ​ണ്ഡ​ല​മാ​യി. ‌