പ​ത്ത് ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ കൈ​വ​ശം പാ​ടി​ല്ല ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ അ​ന​ധി​കൃ​ത​മാ​യി പ​ണ​വും മ​ദ്യ​വു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ സം​യു​ക്ത​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.
പോ​ലീ​സ്, ആ​ദാ​യ​നി​കു​തി, എ​ക്സൈ​സ്, വ​നം, ജി​എ​സ്ടി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.രേ​ഖ​യി​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്ന പ​ത്തു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള പ​ണ​വും മ​റ്റ് വ​സ്തു​ക്ക​ളും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ക്കും. ഇ​തി​നാ​യി ക്വി​ക് റെ​സ്പോ​ണ്‍​സ് ടീം ​എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ണ്ടാ​കും. വി​ദേ​ശ​ത്തു നി​ന്ന് പ​ണം എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ക​സ്റ്റം​സ്, സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​കും.1800 425 3173 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​രി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം.