മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ത​യാ​റാ​ക്കും. ഹ​രി​ത​ച​ട്ട​പ്ര​കാ​രം പ​ര​മ്പ്, മു​ള, ഈ​റ, പാ​യ, ച​ണം, തു​ണി എ​ന്നി​വ​യാ​ലാ​ണ് മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ത​യാ​റാ​ക്കേ​ണ്ട​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മു​മ്പ് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​ക​ണം. ഫോ​ണ്‍: 0468
2322014.

സ്വീ​പ്പ്: യോ​ഗം ഇ​ന്ന് ‌

‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പട്ട് സ്വീ​പ്പ് ടീ​മി​ന്‍റെ യോ​ഗം ഇ​ന്ന് രാ​വി​ലെ 11ന് ​സ്വീ​പ്പ് നോഡ​ല്‍ ഓ​ഫീ​സ​റാ​യ എ​ഡി​സി(​ജ​ന​റ​ല്‍)​യു​ടെ ചേം​ബ​റി​ല്‍ ചേ​രും. ‌