പ​ത്ത​നം​തി​ട്ട​യി​ൽ അ​ങ്ക​ത്ത​ട്ടു​ണ​ർ​ന്നു ‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: ക​ളം തെ​ളി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യു​ടെ അ​ങ്ക​ത്ത​ട്ട് സ​ജീ​വ​മാ​യി. ര​ണ്ടാ​ഴ്ച മു​ന്പു​ത​ന്നെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച് ക​ള​ത്തി​ലി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​രം​ഗ​ത്തു നേ​ടി​യ മേ​ൽ​ക്കോ​യ്മ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി അ​ഞ്ചു​ദി​വ​സ​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്തു സ​ജീ​വ​മാ​ണ്.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നാ​യി​രി​ക്കു​മെ​ന്നു​റ​പ്പാ​യ​തോ​ടെ എ​ൻ​ഡി​എ ക്യാ​ന്പും ഉ​ണ​ർ​ന്നു.ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ന്നേ​റു​ന്ന​ത്.
എ​ൽ​ഡി​എ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ലം വ​രെ​യു​ള്ള ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. യു​ഡി​എ​ഫ് നി​ശാ ക്യാ​ന്പു​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​ജീ​വ​മാ​ക്കി വ​രി​ക​യാ​ണ്. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം​ത​ല ക​ണ്‍​വ​ൻ​ഷ​ൻ 23നു ​പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല​ത്തി​ൽ​തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.
പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ക​യാ​ണ് ല​ക്ഷ്യം. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​വും ന​ട​ക്കു​ന്നു​ണ്ട്. ഒ​രു​ദി​വ​സം ഒ​ന്നി​ലേ​റെ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ​രി​പാ​ടി ന​ട​ക്കു​ന്നു​ണ്ട്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യും മ​ണ്ഡ​ല​ത്തി​ൽ ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം.
ഒ​പ്പം യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​തു​മു​ണ്ട്.
രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ തി​ര​ക്കി​ട്ട യാ​ത്ര​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി. കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​ന്പു​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി നേ​രി​ട്ടെ​ത്തു​ന്നു​മു​ണ്ട്.
ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ക​ളി​ൽ ക​യ​റി​യും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലെ​ത്തി​യും വോ​ട്ട​ർ​മാ​രെ കാ​ണു​ന്നു.ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്നു രം​ഗ​പ്ര​വേ​ശം ചെ​യ്യും.
ശ​ബ​രി​മ​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ടു​ക. കെ. ​സു​രേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം എ​ൻ​ഡി​എ ക്യാ​ന്പി​ന് ആ​വേ​ശം പ​ക​ർ​ന്നി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ത്തേ തു​ട​ർ​ന്ന് മ്ലാ​ന​ത​യി​ലാ​യി​രു​ന്നു എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ. എ​ന്നാ​ൽ സു​രേ​ന്ദ്ര​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ക്യാ​ന്പു​ക​ളി​ൽ ആ​വേ​ശം തി​രി​കെ​യെ​ത്തി. ഇത്തവണ പത്തനംതിട്ടയിൽ അത്ഭുതം സൃഷ്ടിക്കുമെന്ന വിശ്വാസത്തി ലാണ് എൻഡിഎ. ‌