ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം ‌‌
Wednesday, March 20, 2019 10:32 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ൾ​മ​ണ​റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​പി. സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ക്ഷ​യ​രോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം 24 നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ പു​ഷ്പ​ഗി​രി സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. ക്ഷ​യ രോ​ഗ ചി​കി​ത്സാ രം​ഗ​ത്തെ നൂ​ത​ന രോ​ഗ​നി​ർ​ണ​യ മാ​ർ​ഗ​ങ്ങ​ളെ​യും ചി​കി​ത്സാ​രീ​തി​ക​ളെ​യും കു​റി​ച്ചു​ള്ള പ്ര​ബ​ന്ധ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.
പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു സം​സ്ഥാ​ന​ത​ല ക്വി​സ് പ്രോ​ഗ്രാ​മി​ൽ കേ​ര​ള​മെ​മ്പാ​ടു​മു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്ക് മാ​ത്രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 8137081970 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം. ‌