സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​, റവന്യു വകുപ്പുകൾ ‌‌
Wednesday, March 20, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നി​ന്നും ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി വ​രെ 22വ​രെ ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.
സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കു​വാ​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക​ണം. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​രു​ത​ണം. രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. കു​ട്ടി​ക​ളെ അ​വ​ധി പ്ര​മാ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.
സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് എ​ല്‍​ക്കേ​ണ്ടി വ​രു​ന്ന തൊ​ഴി​ല്‍ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ ഈ ​നി​ര്‍​ദേ​ശം പാ​ലി​ക്ക​ണം.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പെ​ട്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഈ ​മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ശ്ര​ദ്ധി​ക്ക​ണം.തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ശ​രാ​ശ​രി​യി​ല്‍ നി​ന്നും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ തു​ട​രു​വാ​നാ​ണ് സാ​ധ്യ​ത.