വി​ശു​ദ്ധ​വാ​ര​ത്തി​ലെ മൂ​ല്യ​നി​ർ​ണ​യം ഒ​ഴി​വാ​ക്ക​ണം: എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ‌‌
Wednesday, March 20, 2019 10:32 PM IST
കു​ന്ന​ന്താ​നം: പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ഉ​ൾ​പ്പെ​ടെ വി​ശു​ദ്ധ​വാ​ര ദി​വ​സ​ങ്ങ​ളി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്താ​നു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഈ ​ദി​വ​സ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കു​ന്ന​ന്താ​നം എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യി ഫോ​റം വി​ല​യി​രു​ത്തി.
കേ​ര​ളാ പി​എ​സ്‌​സി ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ഫോ​റം വാ​ർ​ഷി​ക​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​സ​ന്തോ​ഷ് അ​ഴ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ഫാ. ​മാ​ത്യു ഫി​ലി​പ്പ്, ഫാ. ​മാ​ത്യു ഊ​ഴി​ക്കാ​ട്, ഫാ. ​ആ​ന്‍റ​ണി ക​ന​ക​മം​ഗ​ലം, ഫാ. ​തോ​മ​സ് പാ​റ​യ്ക്ക​ൽ, എം.​എം. റെ​ജി, വി.​സി. വ​ർ​ഗീ​സ്, കു​ഞ്ഞു​മോ​ൻ മു​ട്ട​ത്തേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌