‌ഉ​ത്സ​വം ഇ​ന്ന് ‌‌
Wednesday, March 20, 2019 10:32 PM IST
പ​ന്ത​ളം: മു​ട്ടാ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഏ​ഴി​നു ന​വ​കം, പ​ഞ്ച​ഗ​വ്യം, ശ്രീ​ഭൂ​ത​ബ​ലി, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ക​ള​ഭാ​ഭി​ഷേ​കം. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്ര​സ​ദ്യ. ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, വൈ​കു​ന്നേ​രം 6നു ​സോ​പാ​ന​സം​ഗീ​തം. 6.45നു ​ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച.രാ​ത്രി ഏ​ഴി​നു മ​ന്നം കാ​രു​ണ്യ​നി​ധി എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും പ​ന്ത​ളം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പ​ന്ത​ളം ശി​വ​ൻ​കു​ട്ടി വി​ത​ര​ണം ചെ​യ്യും. പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ർ വ​ർ​മ്മ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി​എ​ട്ടി​നു സേ​വ. 9.45നു ​നാ​യാ​ട്ടു​വി​ളി.10​നു സി​നി​മ, ടി​വി താ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ ഓ​ർ​മ്മ​ക​ളു​ടെ മ​ണി​മു​ഴ​ക്കം. ‌