സ്ത്രീ ​ശാ​ക്തീ​ക​ര​ണ വാ​രാ​ച​ര​ണം
Wednesday, March 20, 2019 10:32 PM IST
‌മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് വി​മ​ൻ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. മ​ന​ശാ​സ്ത്ര​ജ്ഞ​യും വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ക​യു​മാ​യ ഗ്രേ​സ് ലാ​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​യി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​ല​ക്സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന നൈ​പു​ണ്യ പ​രി​ശോ​ധ​ന മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സി​നി ജേ​ക്ക​ബ്, പ്ര​ഫ. ന​മി​ത മേ​രി മാ​ത്യൂ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌

സം​വാ​ദം 23ന് ‌‌

​കോ​ഴ​ഞ്ചേ​രി: പ​മ്പാ പ​രി​ര​ക്ഷ​ണ സ​മി​തി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക ജ​ലദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ള​യാ​ന​ന്ത​ര പ​മ്പ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം ന​ട​ത്തും. 23 ന് ​രാ​വി​ലെ 9.30 മു​ത​ൽ പൂ​വ​ത്തൂ​ർ​പ​മ്പാ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ പ​രി​സ്ഥി​തി ശാ​ത്ര​ജ്ഞ​ൻ​മാ​രാ​യ ഡോ.​എ.​രാ​ജ​ഗോ​പാ​ൽ ക​മ്മ​ത്ത്, ഡോ.​മോ​ൻ​സി ജോ​ൺ, ഡോ. ​സ​ജി​ത്ത് നൈ​നാ​ൻ ഫി​ലി​പ്പ്, എ​ൻ.​കെ.​സു​കു​മാ​ര​ൻ നാ​യ​ർ വി​ഷ​യാ​വ​ത​ര​ണംന​ട​ത്തും.ഡോ.​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ‌