ജമാ അത്ത് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്ന്
Wednesday, March 20, 2019 10:33 PM IST
റാ​ന്നി: ജ​മാ അ​ത്ത് ഭാ​ര​വാ​ഹി​ക​ളെ പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നീ​യ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.റാ​ന്നി വൈ​ക്കം ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലിം ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് പി​ഡ​ബ്ല്യു​ഡി റാ​ന്നി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ​ലി​കു​മാ​ർ അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. റാ​ന്നി - വൈ​ക്കം വ​യ​ലാ പ​ടി റോ​ഡ് റീ​ടാ​റിം​ഗ് മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​യി​പ്പി​ല്ലാ​തെ ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ഴി വെ​ട്ടി​മു​റി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളോ​ടും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ട് വ​കു​പ്പു​മ​ന്ത്രി, ചീ​ഫ് എ​ൻ​ജി​നീ​യ​ർ, മേ​ല​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യതായി ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി മ​ന്ദി​രം അ​റി​യി​ച്ചു. ‌‌