കെ​എ​സ്ഇ​ബി​യു​ടെ അ​ലം​ഭാ​വം പു​റ​ത്താ​യി ‌
Wednesday, March 20, 2019 10:33 PM IST
വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വെ​ച്ചൂ​ച്ചി​റ ഇ​ട​ത്തി​ക്കാ​വ് സ്വ​ദേ​ശി അ​ജീ​ഷ് പി​ടി​യി​ലാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി​യു​ടെ അ​ലം​ഭാ​വം പു​റ​ത്താ​യി.
ക​ഴി​ഞ്ഞ പ​ത്തി​നു രാ​ത്രി​യി​ലാ​ണ് അ​ജീ​ഷ് ഡാ​മി​ന്‍റെ ഷ​ട്ട​ർ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ചു തു​റ​ന്ന​ത്. അ​ജീ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ പി​ഴ​വു​ക​ൾ വെ​ളി​ച്ച​ത്താ​കു​ന്ന​താ​ണ്.
സം​ഭ​വ ദി​വ​സം ഡാ​മി​ന്‍റെ തൊ​ട്ടു താ​ഴെ​യാ​യി താ​മ​സി​ക്കു​ന്ന പ​താ​ക്ക് റോ​യി​യു​ടെ വ​ള്ള​ത്തി​നും വ​ള്ള​പ്പു​ര​യ്ക്കും ആ​ദ്യം തീ​വ​ച്ച​ശേ​ഷം ഡാ​മി​ന്‍റെ ഭാ​ഗ​ത്തെ​ത്തി ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന റി​മോ​ട്ട് കൈ​ക്ക​ലാ​ക്കു​ക​യും ഒ​ന്ന​ര അ​ടി ഉ​യ​ര​ത്തി​ൽ ന​ദി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു അ​ജീ​ഷ് ചെ​യ്ത​ത്. ഡാ​മി​ൽ നി​ന്നും ശ​ക്തി​യാ​യി വെ​ള്ളം ഒ​ഴു​കി​യ​തോ​ടെ ഭ​യ​ന്ന് റി​മോ​ട്ട് ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഡാ​മി​ന് കാ​വ​ൽ​ക്കാ​ര​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷ​ട്ട​ർ തു​റ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന റി​മോ​ട്ട് ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ വ​ച്ചി​രു​ന്ന​തും അ​ലം​ഭാ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ത​ന്നെ​യു​മ​ല്ല ഷ​ട്ട​റി​ലേ​ക്ക് വൈ​ദ്യു​തി എ​ല്ലാ​സ​മ​യ​ത്തും ക​ട​ത്തി​വി​ട്ടി​രു​ന്ന​തി​നാ​ൽ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ ത​ന്നെ ഇ​തു പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കു​ക​യും ചെ​യ്തു.
പെ​രു​ന്തേ​ന​രു​വി​യി​ൽ ഡാം ​വ​ന്ന​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും താ​ഴെ വെ​ച്ചൂ​ച്ചി​റ ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നു പി​ന്നി​ൽ ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും ഇ​ട​പെ​ട​ൽ ഉ​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​രു​ന്നു.
എ​ന്നാ​ൽ അ​റ​സ്റ്റി​ലാ​യ അ​ജീ​ഷി​ന്‍റെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ച​തി​ൽ മു​ൻ​കൂ​ട്ടി​യു​ള്ള പ​ദ്ധ​തി പ്ര​കാ​ര​മ​ല്ല ഷ​ട്ട​ർ തു​റ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി. മു​ന്പ് ഇ​ട​ത്തി​ക്കാ​വ് പ​ല്ലി​പ്പു​ഴ മാ​ത്യു​വി​ന്‍റെ വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ച്ച​തും താ​നാ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ജീ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ‌