യാ​ത്ര​യ​യ​പ്പ് ന​ൽ​കി ‌
Wednesday, March 20, 2019 10:33 PM IST
‌മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ന്നും ഇ​ക്കൊ​ല്ലം വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കി​ഴ​ക്കേ​ക്ക​ര സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ ഹെ​സ്മാ​സ്റ്റ​ർ റോ​യ്സ് വ​ർ​ഗീ​സ്, നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ ജോ​ർ​ജ്, മ​ല്ല​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷാ​നി മാ​ത്യു എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സ​മി​തി​യം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും പ്ര​സം​ഗി​ച്ചു. ‌