തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​താ​ഭ​മാ​ക്കാ​ന്‍ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍
Wednesday, March 20, 2019 10:53 PM IST
കൊല്ലം: വോ​ട്ടെ​ടു​പ്പ് ഹ​രി​ത​ച​ട്ട പ്ര​കാ​രം ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ പോ​യ​കാ​ല നന്മ​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ക​യാ​ണ് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍. ഹ​രി​ത​കേ​ര​ള മി​ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഭാ​ഗ​മാ​യ സ്വീ​പ്പും ചേ​ര്‍​ന്ന് ക​ള​ക്ട്ര​റ്റ് വ​ള​പ്പി​ല്‍ ഹ​രി​ത സ്റ്റാ​ള്‍ ഒ​രു​ക്കി​യാ​ണ് പ​രി​സ്ഥി​തി​സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളെ​യെ​ല്ലാം ന​യി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ളക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ സ്റ്റാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. തി​ക​ച്ചും ഹ​രി​താ​ഭ​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. ചാ​ക്ക്, വാ​ഴ​യി​ല, തു​ണി, ചേ​മ്പി​ല, പാ​യ തു​ട​ങ്ങി​യ വ​സ്തു​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളാ​ണ് സ്റ്റാ​ളി​ന്‍റെ മു​ഖ്യ സ​വി​ശേ​ഷ​ത.

ബാ​ന​ര്‍-​ചു​വ​രെ​ഴു​ത്ത് ക​ലാ​കാ​രന്മാ​രു​ടെ വി​വ​ര​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. പ്ലാ​സ്റ്റി​ക്, ഫ്ളെ​ക്സ് ബോ​ര്‍​ഡ്-​ബാ​ന​റു​ക​ള്‍, തെ​ര്‍​മോ​കോ​ള്‍ തു​ട​ങ്ങി​യ ഡി​സ്പൊ​സി​ബി​ള്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ര്‍​ത്ത​നം വ​ഴി ആ​രോ​ഗ്യ പ​രി​ര​ക്ഷ​കൂ​ടി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഹ​രി​താ​ഭ​മാ​ക്ക​ട്ടെ ഈ ​തിെര​ഞ്ഞെ​ടു​പ്പ് എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ഡോ. ​ജി ഗോ​പ​കു​മാ​ര്‍ ര​ചി​ച്ച ഗാ​ന​ത്തി​ന്‍റെ ഓ​ഡി​യോ സി​ഡി​യും യു​വ ചി​ത്ര​കാ​രി അ​ഞ്ജ​ന ഷി​മോ​ണ്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​വും ക​ള​ക്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​ര്യ കൊ​ല്ല​മാ​ണ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച​ത്.

ച​ട​ങ്ങി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്. ഇ​ല​ക്കി​യ, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. ശി​വ​പ്ര​സാ​ദ്, സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി. ​സു​ദേ​ശ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍ , ദാ​രി​ദ്ര്യ ല​ഘു​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ​ഡ​യ​റ​ക്ട​ര്‍ എ ​ലാ​സ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ യു.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ല കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഐ​സ​ക് , രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.