മോ​ദി സ​ർ​ക്കാ​രി​നെ തൂ​ത്തെ​റി​യാ​ൻ ഇ​ട​തുപ​ക്ഷ ​സ്വാ​ധീ​ന​മു​ള്ള സ​ർ​ക്കാ​ർ വ​ര​ണം: കെ.​പ്ര​കാ​ശ് ബാ​ബു
Wednesday, March 20, 2019 10:53 PM IST
പ​ത്ത​നാ​പു​രം: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ തൂ​ത്തെ​റി​യാ​ൻ രാ​ജ്യ​ത്ത്‌ ഇ​ട​തു പ​ക്ഷ​ത്തി​നു കൂ​ടി സ്വാ​ധീ​ന​മു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്‌ ബാ​ബു പ​റ​ഞ്ഞു. എ​ൽഡി​എ​ഫ്‌ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ക്രൗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത്‌ ജ​നാ​ധി​പ​ത്യ​വും, മ​തേ​ത​ര​ത്വ​വും, ഭ​ര​ണ​ഘ​ട​ന പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യും, ഇ​നി ഒ​രി​ക്ക​ൽ കൂ​ടി ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ രാ​ജ്യം ഗു​രു​ത​മാ​യ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്നും വ​ർ​ഗീ​യ​ത​യെ വോ​ട്ടാ​ക്കാ​നാ​ണു ബി ​ജെ പി ​ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളാ​യി മാ​റി​യി​രി​ക്ക​യാ​ണെ​ന്നും, രാ​ജ്യ​ത്തെ യു​വ​ജ​ന​ത​യെ​യും, ക​ർ​ഷ​ക​രെ​യും മോ​ദി ശ​ത്രു​ക്ക​ളാ​ക്കി​യി​രി​ക്ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത്‌ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ്മേ​ള​ന​ത്തി​ൽ ജാ​തി​മ​ത രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. എ​ൽ ഡി ​എ​ഫ്‌ സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ആ​വേ​ശ​ത്തോ​ടെ​യാ​ണു ഇ​ട​തു പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്‌. യോ​ഗ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബി. ​അ​ജ​യ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ ​ബി ഗ​ണേ​ഷ്‌ കു​മാ​ർ എം​എ​ൽ​എ, പി. ​എ​സ്‌. സു​പാ​ൽ മു​ൻ എം ​എ​ൽ എ, ​എ​സ്‌. വേ​ണു ഗോ​പാ​ൽ, എ​ച്ച്‌. രാ​ജീ​വ​ൻ, ആ​ർ. സ​ഹ​ദേ​വ​ൻ, എം ​ജി​യാ​സു​ദീ​ൻ, എ​ൻ. ജ​ഗ​ദീ​ശ​ൻ, ജി. ​ആ​ർ.​രാ​ജീ​വ​ൻ, മു​ഹ​മ്മ​ദ്‌ അ​സ്ലം, ജോ​സ്‌ ദാ​നി​യേ​ൽ, എം. ​മീ​രാ​പ്പി​ള്ള, എ​ച്ച്‌. ന​ജീ​ബ്‌ മു​ഹ​മ്മ​ദ്‌, റ്റി. ​അ​യൂ​ബ്‌ ഖാ​ൻ, നെ​ടു​വ​ന്നൂ​ർ സു​നി​ൽ,വി. ​ജെ. വി​ജ​യ കു​മാ​ർ, സു​നി​ത രാ​ജീ​വ്‌, എം. ​ഫാ​ത്തി​മാ ഖാ​ൻ, ആ​ശ ശ​ശി​ധ​ര​ൻ, എം. ​തോ​മ​സ്‌, വേ​ണു. ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.