മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ട് തേ​ടി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ
Wednesday, March 20, 2019 10:53 PM IST
കൊ​ല്ലം: മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ട് തേ​ടി ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ മൂ​താ​ക്ക​ര​യി​ൽ എ​ത്തി.

പ്ര​ള​യ ദി​ന​ങ്ങ​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സ്ഥാ​നാ​ർ​ഥി എ​ത്തി​യ​ത് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യോ​ടൊ​പ്പം. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ​ദ്യം ഉ​ന്ന​യി​ക്കേ​ണ്ട​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ണ്ണെ​ണ്ണ ക്വാ​ട്ട വെ​ട്ടി കു​റ​ച്ച​ത് പു​ന​സ്ഥാ​പി​ക്കു​ന്ന​താ​രി​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തോ​ട് അ​തു ത​ന്നെ ആ​യി​രി​ക്കും എ​ന്ന് സ്ഥാ​നാ​ർ​ഥി​യു​ടെ ഉ​റ​ച്ച മ​റു​പ​ടി.

ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ള്ള​ങ്ങ​ൾ​ക്ക് സ​മീ​പം ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​ള​യ​കാ​ല ര​ക്ഷാ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ചാ​ൾ​സ് മാ​ല​യി​ട്ട് ബാ​ല​ഗോ​പാ​ലി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ ബി​ജു തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക സ്ഥാ​നാ​ർ​ഥി​ക്ക് കൈ​മാ​റി. ഇ​ട​തു നേ​താ​ക്ക​ളാ​യ അ​നി​രു​ദ്ധ​ൻ, എ.​എം. ഇ​ക്ബാ​ൽ, സു​കേ​ശ​ൻ, ബേ​സി​ൽ ലാ​ൽ, ആ​ന​ന്ദ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.