തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉദ്ഘാടനം ചെയ്തു
Wednesday, March 20, 2019 10:53 PM IST
കു​ണ്ട​റ: എ​ൽ​ഡി എ​ഫ് കു​ണ്ട​റ അ​സം​ബ്ളി മ​ണ്ഡ​ലം തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി.​ബാ​ബു, സെ​ക്ര​ട്ട​റി എ​സ്.​എ​ൽ.​സ​ജി​കു​മാ​ർ, സി​പി​ഐ കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, മു​ഖ​ത്ത​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​പി.​പ്ര​ദീ​പ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ൻ.​എ​സ് പ്ര​സ​ന്ന​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​ബാ​ൾ​ഡു​വി​ൻ, കെ.​സു​ഭ​ഗ​ൻ, ചി​റ്റു​മ​ല ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, എ​ൻ സി ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജെ ​പ​ത്മാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.