പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് യു​വ​ജ​ന​ങ്ങ​ളും മ​ഹി​ള​ക​ളും രം​ഗ​ത്ത്
Wednesday, March 20, 2019 10:53 PM IST
കൊ​ല്ലം: യുഡിഎഫ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യ​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളും മ​ഹി​ള​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളും മ​ഹി​ള​ക​ളും ആ​ണ് പ്ര​ച​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. രാ​ഹു​ൽ ബ്രി​ഗേ​ഡ് കാ​ന്പൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ് യു ​മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​ച​ര​ണ പ​ര്യ​ട​നം ആ​രം​ഭി​ച്ചു. പ്ര​ധാ​ന ടൗ​ണു​ക​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ കാ​ണു​ക​യും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ക​സ​ന പ​രി​പാ​ടി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ് രാ​ഹു​ൽ ബ്രി​ഗേ​ഡ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന പ്ര​ച​ര​ണ മാ​തൃ​ക. കെ​എ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഹൈ​ൽ അ​ൻ​സാ​രി, വി​ഷ്ണു, സു​നി​ൽ പ​ന്ത​ളം, സാ​ജു​ഖാ​ൻ, ശ​ര​ത് മോ​ഹ​ൻ, അ​നൂ​പ് നെ​ടു​ന്പ​ന, ഷ​മീ​ർ ഇ​സ്മ​യി​ൽ, അ​തു​ൽ എ​സ്.​പി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.