ക​ശു​വ​ണ്ടി ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ പ്രേ​മ​ച​ന്ദ്ര​ന് വ​ര​വേ​ൽ​പ്പ് ന​ൽ​കി
Wednesday, March 20, 2019 10:53 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​നെ കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഉൗ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ട​ക്ക​മു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ എം​പിയെ​ന്നു​ള​ള നി​ല​യി​ൽ കൈ​ക്കൊ​ണ്ട ഇ​ട​പെ​ട​ലു​ക​ളെ തൊ​ഴി​ലാ​ളി​ക​ൾ അ​ഭി​ന​ന്ദി​ച്ചു.
ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ളി​തു​വ​രെ തു​ട​ർ​ന്ന് വ​ന്ന ഇ​ട​പെ​ട​ലു​ക​ൾ തു​ട​ർ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ഉ​റ​പ്പു ന​ൽ​കി. കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത് പ്രേ​മ​ച​ന്ദ്ര​നാ​ണ്.
സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ കു​ടും​ബാം​ഗ​മാ​യി ക​ണ്ടാ​ണ് വ​ര​വേ​റ്റ​തെ​ന്ന് ക​ണ്‍​വീ​ന​ർ എ.​എ. അ​സീ​സ് പ​റ​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ മാ​ർ​ക്ക് കാ​ഷ്യു സെ​ന്‍റ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി പു​തു​ച്ചി​റ സൗ​പ​ർ​ണി​ക, സൗ​പ​ർ​ണി​ക പേ​ക്കിം​ഗ് സെ​ന്‍റ​ർ, ച​ന്ദ്ര കാ​ഷ്യു, ദി​വ്യ കാ​ഷ്യു, വ​ട​ക്കാ​ട് ക​ന്പ​നി, നൂ​ർ​ചെ​ക്കാ​ൻ മു​ട്ട​യ്ക്കാ​വ് ക​ന്പ​നി, ത​ഴു​ത്ത​ല ശാ​സ്താ ഫാ​ക്ട​റി, ആ​ലു​വി​ള ഉ​ളി​യാ​നാ​ട് ഫാ​ക്ട​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
ടി.​സി. വി​ജ​യ​ൻ, സ​ജി.​ഡി.​ആ​ന​ന്ദ്, ജി. ​വേ​ണു​ഗോ​പാ​ൽ, ജ​യ​ൻ, കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ, കെ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, പി ​ന​സീ​ർ, സ​ഹ​ജ​ൻ, കോ​ലേ​ത്ത് ഫാ​സു​ര​ൻ, വി​ജ​യ​ൻ, ശാ​ന്ത​കു​മാ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
കൊ​ല്ലം: ഇന്ന് രാ​വി​ലെ എ​ട്ടി​ന് പ്ര​ശാ​ന്തി ഫാ​ക്ട​റി​യി​ൽ നി​ന്ന് സ്വീ​ക​ര​ണം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കു​ന്നു​വി​ള, ആ​ന്പാ​ടി, മാ​ട​ൻ​ന​ട, വേ​ല​ക്കോ​ണം, ക​ന്യാ​കു​ഴി, പു​തു​ക്കു​ഴി, മു​ള​വ​ന, ഓ​ണ​ന്പ​ലം, ശാ​സ്താ, പേ​ര​യം, പൂ​യ​പ്പ​ള​ളി, മ​രു​ത​മ​ണ്‍, ഗൗ​രി, ഓ​യൂ​ർ, മീ​യ്യ​ണ്ണൂ​ർ, കോ​ട്ട​യ്ക്കാ​വ്, വെ​ള​ള​ച്ചാ​ൽ, തോ​ട്ടും​ത​റ ഫാ​ക്ട​റി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.