ലോ​ഗോ പ്രകാശനം
Wednesday, March 20, 2019 10:53 PM IST
കൊല്ലം:ഹ​രി​ത​ച​ട്ടം ദൃ​ശ്യ​വ​ത്ക​രി​ച്ച് വേ​റി​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍. പ​ച്ച​പ്പ​ണി​ഞ്ഞ വൃ​ക്ഷ​ത്തി​ലേ​ക്ക് മ​ഷി​പു​ര​ണ്ട ചൂ​ണ്ട് വി​ര​ലും ബാ​ല​റ്റു​പെ​ട്ടി​യും സ​ന്നി​വേ​ശി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രൂ​പ​ക​ല്‍​പ​ന.
സൈ​ക്കി​ളി​ല്‍ കോ​ളാ​മ്പി​യു​മാ​യി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ കാ​ല​വും പു​ന​ര​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി ക​ശു​മാ​ങ്ങ​യും. പ്ര​കൃ​തി​സൗ​ഹൃ​ദ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ പോ​യ​കാ​ലം പു​ന​സൃ​ഷ്ടി​ച്ച് ഹ​രി​താ​ഭ​മാ​യ തെര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ് ലോ​ഗോ. യു​വ ചി​ത്ര​കാ​രി അ​ഞ്ജ​ന ഷി​മോ​ണ്‍ ആ​ണ് ഡി​സൈ​ന്‍ ചെ​യ്ത​ത്.