മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യി; പ​ടി. ക​ല്ല​ട​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Wednesday, March 20, 2019 11:10 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ആ​ദി​ക്കാ​ട്ട് പ​മ്പ് ഹൗ​സി​ലെ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു.
ക​രാ​ളി​മു​ക്ക്, ക​ണ​ത്താ​ർ​കു​ന്നം, കോ​ത​പു​രം, ഐ​ത്തോ​ട്ടു​വ, പ​ട്ട​ക​ട​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ആ​ദി​ക്കാ​ട്ട് പ​മ്പ് ഹൗ​സി​ൽ ആ​കെ ഒ​രു മോ​ട്ടോ​ർ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​ത് ഇ​ട​യ്ക്കി​ടെ ത​ക​രാ​റി​ലാ​കു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച ആ​യി മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഇ​തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ ഇ​നി ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​വു​ക​യു​ള്ളു. എ​ന്നാ​ൽ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​ധി​ക ത​ർ ത​യാ​റു​മ​ല്ല.
പ​മ്പ് ഹൗ​സി​ലെ നി​ല​വി​ലെ മോ​ട്ടോ​ർ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. ഇ​താ​ണ് തു​ട​ർ​ച്ച​യാ​യി ഇ​ത് ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണം. നി​ല​വി​ലു​ള്ള മോ​ട്ടോ​റി​നോ​ടൊ​പ്പം മ​റ്റൊ​രു പു​തി​യ മോ​ട്ടോ​ർ കൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ജ​ല അ​തോ​റി​ട്ടി ഇ​തി​ന് ത​യാ​റാ​കി​ല്ല.
പ​ഞ്ചാ​യ​ത്തോ ജ​ന​പ്ര​തി​നി​ധി​ക​ളോ മു​ൻ​കൈ എ​ടു​ത്ത് മോ​ട്ടോ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട​ങ്കി​ലും ഇ​നി​യും ഇ​തി​ന് ആ​രും ത​യാ​റാ​യി​ട്ടി​ല്ല. പ​ടി​ഞ്ഞാ​റേ​ക​ല്ല​ട​യി​ൽ കി​ണ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും വേ​ന​ൽ​ക്കാ​ല​മാ​കു​മ്പോ​ഴേ​ക്കും ഓ​രു​ജ​ലം ആ​കു​മെ​ന്ന​തി​നാ​ൽ പൈ​പ്പ് ജ​ലം മാ​ത്ര​മാ​ണ് ആ​ശ്ര​യം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ടി. ക​ല്ല​ട​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​പം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.