കോ​ൺ: നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​മ​ർ​ഷം
Wednesday, March 20, 2019 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​നേ​താ​വ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ ദു​ർ​ഭു​തം എ​ന്നു വി​ശേ​ഷി​പ്പി​ച്ചു കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ൽ ഡി​സി​സി നേ​താ​വി​ന്‍റെ പ്ര​സം​ഗം. സ​മു​ദാ​യ നേ​താ​വ് കൂ​ടി​യാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​ത്ത​ര​ത്തി​ൽ ആ​ക്ഷേ​പി​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ്ര​തി​ഷേ​ധം പ്ര​ക​ട​മാ​ക്കി.
കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വി​ശ്വ​സ്ത​നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വ്യ​ക്തി പി​ള്ള​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. യോ​ഗം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ പ​ല​രും ഇ​ത്ത​രം പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ എ​ന്തു ത​ന്നെ​യാ​യാ​ലും സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ൽ എ​ന്നും നി​ല​നി​ന്ന വ്യ​ക്തി​യാ​ണ് പി​ള്ള.
അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റാ​ണ്. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ശി​ഷ്യ​നാ​യാ​ണ് പൊ​തു​രം​ഗ​ത്ത് ക​ട​ന്നു വ​ന്ന​തും. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ രാ​ഷ​ട്രീ​യ എ​തി​ർ​പ്പി​ന്‍റെ ഭാ​ഗ​മാ​യി മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​ലാ​ണ് അ​ണി​ക​ളി​ൽ അ​മ​ർ​ഷം പു​ക​യു​ന്ന​ത്.